സിഐഡി മൂസ തിരിച്ചു വരുന്നു’, 20 ആം വാർഷികത്തിൽ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ദിലീപും ജോണി ആന്റണിയും 

Date:

Share post:

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. ടെലിവിഷനിൽ എപ്പോൾ സംപ്രേക്ഷണം ചെയ്താലും ഹിറ്റ്‌ ആയി ഓടുന്ന മെഗാ ഹിറ്റ്‌ ചിത്രം. കോമഡി ചിത്രം എന്നതിനേക്കാളുപരി ഇന്നുവരെ മലയാള സിനിമ കണ്ട വ്യത്യസ്തമായ കോമഡി ത്രില്ലർ കൂടിയായിരുന്നു 2003 ഇൽ പുറത്തിറങ്ങിയ സിഐഡി മൂസ. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മൂലം കുഴിയിൽ സഹദേവനും കൂട്ടരും മടങ്ങിയെത്തുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ദിലീപും സംവിധായകൻ ജോണി ആന്റണിയും.

മൂസ ഉടൻ എത്തുന്നു. സിഐഡി മൂസയുടെ 20 വര്‍ഷങ്ങള്‍ എന്നാണ് ദിലീപ് കുറിച്ചത്. അതേസമയം സംവിധായകന്‍ ജോണി ആന്‍റണിയും ചിത്രത്തിന് രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാൽ മൂസയും കൂട്ടരും വീണ്ടും സ്‌ക്രീനിൽ എത്തുമ്പോൾ ചിത്രത്തിലൂടെ മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച പല കലാകാരന്‍മാരും ഇന്നില്ല എന്നതും വളരെ ദുഃഖകരമാണ്. അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാറിന്‍റെ അഭാവമാണ് പ്രധാനം. കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, സുകുമാരി, ക്യാപ്റ്റന്‍ രാജു, പറവൂര്‍ ഭരതന്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിത്രത്തിന്‍റെ രണ്ടാം ഭാഗമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്.

2003 ജൂലൈ നാലിനാണ് സിഐഡി മൂസ റിലീസ് ചെയ്തത്. ഉദയ് കൃഷ്ണ-സിബി കെ.തോമസിന്‍റെ തിരക്കഥയില്‍ ജോണി ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തത്. നായകന്‍ ദിലീപ് തന്നെയാണ് സിഐഡി മൂസ നിര്‍മിച്ചത്. ചിത്രത്തിൽ ഭാവനയായിരുന്നു നായിക. ആശിഷ് വിദ്യാര്‍ഥിയായിരുന്നു ചിത്രത്തിലെ വില്ലനായി എത്തിയത്. സലിം കുമാര്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കുഞ്ചന്‍,അബു സലിം, ഹരിശ്രീ അശോകന്‍, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....