മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി ബിജെപി. ബിജെപി എംഎല്‍എ മാലിനിയുടെ മകന് ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ചൂണ്ടിക്കാട്ടിയാണ് പരാതി. ഗ്ലാമര്‍ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ച് നടി ഹിന്ദു ദേവതകളെ അപമാനിച്ചുവെന്നാണ് ആരോപണം. സനാതന ധര്‍മ്മത്തെ മനപൂര്‍വ്വം അവഹേളിക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നാണ് പരാതി.
മുംബൈയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കിലാണ് ചുവപ്പ് ഗൗണിനൊപ്പം ലക്ഷ്മി മാല ധരിച്ച് തപ്സി പ്രത്യക്ഷപ്പെട്ടത്. മുൻപ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിനെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു.