2024 ഫെബ്രുവരി 15 ന് തിയ്യറ്ററുകളിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെത്തി. വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്ന മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം. ‘ഭ്രമയുഗം’ത്തിൽ കൊടുമൺ പോറ്റിയായെത്തി മമ്മൂട്ടി അതിശയിപ്പിച്ചപ്പോൾ കൂടെ നിന്ന് കട്ടയ്ക്ക് സ്കോർ ചെയ്ത് അർജുൻ അശോകനും സിദ്ധാർഥ് ഭരതനും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറി.
ഇപ്പോഴിതാ, തിയ്യറ്ററുകളിൽ വിസ്മയം തീർത്ത ചിത്രം വീടകങ്ങളിലെത്തുകയാണ്. മാർച്ച് 15ന് സോണി ലിവിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിെന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവാണ് ഇക്കാര്യം പങ്കുവെച്ചത്. ‘ഭൂതകാലം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയുഗം’. 60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്.