നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കാൽ ലക്ഷം രക്തദാനം നടത്താൻ ഒരുങ്ങി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലായാണ് രക്തദാനം നടപ്പാക്കുന്നത്. രക്തദാനം ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇ, കുവൈത്ത്, ഖത്തർ,സൗദി അറേബ്യ, ബഹ്റൈൻ അമേരിക്ക, ആസ്ട്രേലിയ, കാനഡ, യു.കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ന്യൂസിലൻഡ്, ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും സഫീദ് പറഞ്ഞു.
അതേസമയം കേരളത്തിലും രക്തദാനം വിപുലമായി നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റിയും അറിയിച്ചു. കൂടാതെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു. കൂടാതെ യു.എ.ഇയിൽ എല്ലാ എമിറേറ്റുകളിലും രക്തദാനത്തിനുള്ള ക്രമീകരണം നടക്കുന്നുണ്ടെന്നും യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു. സെപ്റ്റംബർ 7 ന് ആണ് മമ്മൂട്ടിയുടെ പിറന്നാൾ.