ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തയായ മത്സാരാർത്ഥിയാണ് ജാസ്മിൻ. അതുപോലെ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്ക് കൊണ്ട് ഏറെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു ജാസ്മിൻ. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അടുത്തിടപഴകലും ഒക്കെ ബിഗ് ബോസ് ഹൗസിലും പ്രേഷകരുടെ ഇടയിലും ചർച്ചയായിരുന്നു. ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നാണ് അവതാരകൻ മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് ജാസ്മിൻ മറുപടി നൽകിയത്.
ഇപ്പോൾ ചർച്ചയാകുന്നത് ബിഗ് ബോസ് ഹൗസിനുള്ളലെ വിഷയമല്ല. സംഭവം പുറത്താണ്! ജാസ്മിനുമായ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സൽ അമീർ. ഇൻസ്റ്റഗ്രാമിൽ ഇതുസംബന്ധിച്ച് അഫ്സൽ പോസ്റ്റിട്ടു. നാല് പേജുള്ള വിശദീകരണ കുറിപ്പാണ് അഫ്സർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നു പോകുന്നതെന്നും, തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും, ഈ ബന്ധം വിടുകയാണെന്നുമാണ് ആ പോസ്റ്റിലുള്ളത്. പോസ്റ്റിൽ അഫ്സൽ പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ്. അവൾ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യാൻ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദനായിരുന്നു. കാരണം എനിക്ക് എൻ്റെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ ഈ പെൺകുട്ടി കാരണം എനിക്ക് കൂടുതൽ അപമാനം സഹിക്കാൻ കഴിയില്ലെന്നും അഫ്സൽ പറയുന്നു.
ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു. ആത്മാർത്ഥമായ റിലേഷൻഷിപ്പ് ഉള്ളവർക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോൾ ഞാൻ ജാസ്മിനൊപ്പം നിന്നും. ഞാൻ എൻ്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവൾ കൂടി പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.ഏഴ് മാസത്തെ വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം അത് എത്ര ആഴത്തിലുള്ളതാണെന്ന്. ഈ നാടകം കാണുമ്പോൾ ഞാൻ ഞങ്ങളുടെ ആ ബന്ധത്തിൽ അത്ര ആത്മാർത്ഥത പുലർത്തിയെന്നത് മനസിലാക്കുന്നുവെന്നും അഫ്സൽ കുറിച്ചിരിക്കുന്നു.
എനിക്ക് ഉറക്കെ കരയാൻ പോലും കഴിയുന്നില്ല ഈ വേദനയിൽ. അവളുടെ ഈ മണ്ടൻ പരിപാടി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അത് ചെയ്യണം. പക്ഷെ ഇനിയും എന്നെ അപമാനിക്കരുത്. ഞാൻ ചെയ്ത ഒരേയൊരു തെറ്റ് ഞാൻ അവളെ സ്നേഹിച്ചു എന്നതാണ്. യഥാർത്ഥത്തിൽ എനിക്കുള്ളതെല്ലാം കൊണ്ട് ഇതുവരെ ഞാൻ അവളുടെ കുടുംബത്തിന് വൈകാരിക പിന്തുണ നൽകി. പക്ഷെ ഇതാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. അവളുടെ വാഗ്ദാനങ്ങൾ വായുവിൽ ലയിച്ചു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ ഞാൻ ഒരു ജോക്കറായി. ഇനിയില്ല, ഞാൻ ഇത് അവസാനിപ്പിക്കുന്നു. എന്ന് പറഞ്ഞാണ് അഫ്സൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.instagram.com/p/C5ycDmovyXR/?utm_source=ig_embed&utm_campaign=loading