‘സുഖമില്ലെന്ന് അറിഞ്ഞിട്ടും അന്വേഷിക്കാനോ കാണാനോ സാധിച്ചില്ല’; കനകലതയോട് ക്ഷമ ചോദിച്ച് ഭാഗ്യലക്ഷ്മി

Date:

Share post:

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കനകലതയുടെ വേർപാടിൽ വേദനിക്കുകയാണ് സിനിമാ ലോകം. നിരവധി താരങ്ങളാണ് കനകലതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്. താരത്തെ അനുസ്മരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വയ്യാതിരിക്കുകയാണെന്ന് അറിഞ്ഞിട്ടും അന്വേഷിക്കാനോ കാണാൻ പോകാനോ സാധിച്ചില്ലെന്നും ഒരു സോറി പോലും പറയാൻ പറ്റിയില്ലെന്നുമാണ് ഭാഗ്യലക്ഷ്മി സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.

“നമ്മൾ എപ്പോഴും വിചാരിക്കും ഇവരെ കണ്ടിട്ട് കുറേ വർഷമായല്ലോ. നാളെ വിളിക്കാം അല്ലെങ്കിൽ പോയി കാണാം എന്ന്, അങ്ങനെ ആ നാളെ നീണ്ടു നീണ്ട് ഒടുവിൽ അവർ അന്തരിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ ഉള്ളിൽ കുറ്റബോധം തോന്നും. കനകലതയുടെ കാര്യത്തിൽ ഞാൻ അങ്ങനെ ചിന്തിച്ചു. പലപ്പോഴും വിചാരിച്ചിരുന്നു വിളിക്കണം അന്വേഷിക്കണം എന്നൊക്കെ.

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, പോയി കാണാൻ തോന്നിയില്ലല്ലോ. ഇനി ഒരിക്കലും കാണാൻ പറ്റില്ല. ഒരു സോറി പോലും പറയാൻ പറ്റിയില്ല. വലിയ സൗഹൃദമൊന്നും ഇല്ലെങ്കിലും കാണുമ്പോൾ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്നു, സങ്കടങ്ങൾ പങ്കുവെച്ചിരുന്നു. ഓരോ മരണവും ഓരോ ഓർമ്മപ്പെടുത്തലാണ്. സ്‌മരണാഞ്ജലികൾ” എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്. കൂടാതെ കനകലതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവനന്തപുരത്തെ വസതിയിൽ ഭാഗ്യലക്ഷ്‌മി എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...