ശസ്ത്രക്രിയ പൂർത്തിയായിട്ട് വെറും 57 ദിവസം; ജിമ്മില്‍ വര്‍ക്കൗട്ടുമായി ബാല

Date:

Share post:

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ബാല. അപകടകരമായ അവസ്ഥയിൽ നിന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ബാല. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോൾ തന്റെ പുതിയൊരു വീഡിയോയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 57 ദിവസം പിന്നിടുമ്പോൾ 58-ാം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

”ഇത് കഠിനവും അസാധ്യവും വേദന നിറഞ്ഞതുമാണ്. പക്ഷെ എനിക്ക് വിട്ടുകൊടുക്കാനാവില്ല. ഒരിക്കലും തോറ്റുകൊടുക്കില്ല. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞിട്ട് 58 ദിവസം. ദൈവാനുഗ്രഹം” എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥ പോരാളി എന്ന് വിശേഷിപ്പിച്ച് നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്ര പെട്ടെന്ന് വ്യായാമം വേണമായിരുന്നോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ബാലയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:
“പേജില്‍ വന്ന് സംസാരിച്ചിട്ട് രണ്ട് മാസമായി. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കൊണ്ടും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടും വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ടുപോവുന്നു. എല്ലാവരോടും നന്ദി പറയുന്നു.

ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരു കാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്നേ​ഹമാണ്. എന്നെ ഇത്രയും പേര് സ്നേഹിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് എന്‍റെ ജന്മദിനത്തിലാണ്(മെയ് നാലിന്). എന്നെ സ്നേ​ഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞുപോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദൈവത്തിന്‍റെ അനു​ഗ്രഹം.

ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. മുസ്‍ലിം കുട്ടികള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍… എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. ജയിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം….” ബാല കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...