ബാല താരമായി സിനിമയിലെത്തുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടുകയും ചെയ്ത താരമാണ് ബൈജു. ഇന്ന് താരം പങ്കുവെച്ച ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രമാണ് ബൈജു പങ്കിട്ടത്.
സിനിമാ ലൊക്കേഷനിലോ വീട്ടിലോ വെച്ചല്ല ഇതുവരും തമ്മിൽ കണ്ടുമുട്ടിയത്. കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയുടെ ഡൽഹിയിലെ ഓഫീസിൽ വെച്ചായിരുന്നു സൗഹൃദം പുതുക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് ബൈജു ആരാധകരുമായി പങ്കിട്ടത്.
“എന്റെ മൂത്ത ചേട്ടനൊപ്പം ഡൽഹിയിൽ” എന്ന അടിക്കുറിപ്പിനോടൊപ്പം ലൗ ചിഹ്നം ഉൾപ്പെടെയാണ് താരം ചിത്രം പങ്കുവെച്ചത്. അധികം വൈകാതെ ചിത്രം സാമൂഹ്യമാധ്യമത്തിൽ വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് ഇരുവർക്കും സ്നേഹാന്വേഷണങ്ങളുമായി എത്തിയത്.