സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മലയാളികളുടെ പ്രിയനടി അനു സിതാര. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷക മനസിൽ അതിവേഗം ഇടംനേടിയ താരംകൂടിയാണ് അനു. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്റെ ടീനേജ് കാലത്തെ ചിത്രമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയിൽ അതിമനോഹരിയായാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. 19 വയസുള്ളപ്പോൾ എടുത്ത ചിത്രമാണെന്ന് കുറിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് അനുവിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.
പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്നും ഇപ്പോൾ ഇത്രയും സൗന്ദര്യമുണ്ടെങ്കിൽ 19 വയസിൽ എന്തായിരിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷനേരത്തിനുള്ളിൽ അവ വൈറലാകുകയും ചെയ്തു.