ബുർജ് ഖലീഫയിലും എത്തി രൺബീർ കപൂർ ചിത്രം അനിമൽ

Date:

Share post:

രൺബീർ കപൂർ ചിത്രം അനിമലിൻറെ പ്രമോഷൻ ദുബായിലെ ബുർജ് ഖലീഫയിലും എത്തി. ഡിസംബർ 1 ന് റിലീസ് ചെയ്യുന്ന രൺബീർ കപൂറും, ബോബി ഡിയോളും നിർമ്മാതാവ് ഭൂഷൻ കുമാറും ചടങ്ങിൽ സാക്ഷികളായിരുന്നു. അനിമലിൻറെ ടീസർ പ്രത്യേക ലേസർ ഷോയിലൂടെയാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്.

സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിൻറെ സംവിധായകൻ. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ്‌ നായിക. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാർത്ത പ്രചാരണം : ടെൻ ഡിഗ്രി നോർത്ത്.

https://twitter.com/Vaishnavi_2109/status/1725571541499551908?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1725571541499551908%7Ctwgr%5E4533b07c7b364ee6ac9fa89c4062f5759cb9465d%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVaishnavi_2109%2Fstatus%2F1725571541499551908%3Fref_src%3Dtwsrc5Etfw

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...