‘ആറാമത്തെ ദിവസം അയാൾ മുങ്ങി, പ്രതീക്ഷിച്ചതിലും കൂടുതൽ ചിലവാകാൻ കാരണം അയാളാണ് ‘, നിവിൻ പോളിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ‘ഹേയ് ജൂഡ്’ നിർമാതാവ് 

Date:

Share post:

തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഹേയ് ജൂഡ്’. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ വലിയ പരാജയമായിരുന്നു. നിവിൻ പോളി ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ നിവിനെതിരെ കടുത്ത വിമർശനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ അനിൽ അമ്പാലക്കര. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പ്രമുഖ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് നിവിൻ പോളിക്കെതിരെ നിർമാതാവിന്റെ ഗുരുതര ആരോപണങ്ങൾ.

‘കാളിദാസ് ജയറാമിനെയാണ് സിനിമയിലെ നായക വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത്. എന്നാൽ സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരി​ഗണിച്ച് നിവിൻ പോളിയെ നായകനാക്കുകയും ചെയ്തു. 25 ലക്ഷത്തിന്‍റെ ചെക്ക് അഡ്വാൻസായി നൽകി. പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട് ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറയുകയും ചെയ്തു.

എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കുമ്പോൾ നിവിന്‍റെ എ​ഗ്രിമെന്‍റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയി. അപ്പോൾ ഒന്നരക്കോടി എന്നാണ് പ്രതിഫലമായി എഴുതിയത്. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറയുകയും ചെയ്തു. അവസാനം ഇത് വലിയൊരു പ്രശ്നമായി മാറി. ​സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിം​ഗിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് നിവിൻ പറഞ്ഞു. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്- അനിൽ പറഞ്ഞു.

അതേസമയം ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളുണ്ടായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം നിവിൻ അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്നായിരു പറഞ്ഞത്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് ഷൂട്ടിംഗ് നടന്നില്ല. ഇതെല്ലാം തലേദിവസമാണ് പറയുന്നത്. ​മാത്രമല്ല, ഗോവയിലെ ലൊക്കേഷനിൽ വന്നപ്പോൾ തൃഷ ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞിരുന്നു. അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് നിവിനും മാറ്റി.

പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു പോയി. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും അധികം ഈ സിനിമക്കായി ചെലവായതും നിവിൻ കാരണമാണ് എന്നും അനിൽ പറഞ്ഞു. ഇതിനോടകം തന്നെ തമിഴിൽ നിവിൻ ചെയ്ത റിച്ചി എന്ന സിനിമ പരാജയപ്പെട്ടിരുന്നു. അത് ഈ സിനിമയെയും നന്നായി ബാധിച്ചു. ഫാൻസുകാരെ വിളിച്ചിട്ട് അവർ പോലും സഹകരിക്കാൻ തയ്യാറായില്ല. അതിന് മുൻപ് ഇറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയും വിജയിച്ചില്ല. ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയേറ്ററിൽ ഓടിയില്ല. ഇത്നാ മൂലം ല് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അനിൽ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...