പ്രിയ താരത്തെ കാണാൻ 1600 കി.മി സൈക്കിളിൽ എത്തി; ആരാധകനെ ഫ്ലൈറ്റിന് തിരിച്ചയച്ച് അല്ലു അർജുൻ

Date:

Share post:

യുവാക്കളുടെ താരാരാധന പലപ്പോഴും പ്രവചനാതീതമാണ്. പ്രിയ താരങ്ങളെ ഒരു നോക്ക് നേരിൽ കാണുന്നതിനായി എത്ര ത്യാ​ഗം സഹിക്കാനും പല ആരാധകരും തയ്യാറാണ്. അത്തരത്തിൽ തന്റെ ഇഷ്ട താരമായ അല്ലു അർജുനെ കാണാൻ 1,600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തിയിരിക്കുകയാണ് ഒരു ആരാധകൻ.

അലിഗഡ് സ്വദേശി മോഹിത് ആണ് കഥയിലെ താരം. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് ഹൈദരാബാദിലേക്കാണ് അല്ലുവിനെ കാണാൻ മോഹിത് സൈക്കിളിൽ എത്തിയത്. ഇത്രയും ത്യാ​ഗം സഹിച്ച് തന്നെ കാണാനെത്തിയ ആരാധകനെ വളരെ സ്നേ​ഹത്തോടെ സ്വീകരിച്ച അല്ലു മോഹിതിന്റെ സൈക്കിൾ സവാരിയുടെ കഥ വളരെ അത്ഭുതത്തോടെയാണ് കേട്ടത്.

ഒടുവിൽ മോഹിതിന് തിരികെ നാട്ടിലേയ്ക്ക് പോകാനായി ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് നൽകുകയായിരുന്നു അല്ലു. അല്ലുവിന്റെ ഓഫർ ആദ്യം മോഹിത് നിരസിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട ആരാധകന് ഒരു സമ്മാനവും നൽകിയാണ് താരം യാത്രയാക്കിയത്. തന്നെ കാണാനെത്തിയ ആരാധകനോട് വളരെ സ്നേഹത്തോടെ പെരുമാറിയ അല്ലുവിന്റെ ഇടപെടൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...