മകൾ റാഹ ഉറങ്ങണമെങ്കിൽ ‘ഉണ്ണീ വാവാവോ’ കേൾക്കണം; മകൾക്കായി മലയാളം പാട്ട് പഠിച്ച് ആലിയയും രൺബീറും

Date:

Share post:

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഒരുപാട് നാൾ പ്രണയിച്ചതിന് ശേഷം ഇരുവരും കല്യാണം കഴിച്ചതും കുഞ്ഞ് ജനിച്ചതുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. ഇപ്പോൾ മകൾ റാഹയുമായി ബന്ധപ്പെട്ട് ആലിയ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. റാഹ ഉറങ്ങണമെങ്കിൽ ‘ഉണ്ണീ വാവാവോ’ എന്ന മലയാളം താരാട്ടുപാട്ട് പാട്ട് പാടണമെന്നാണ് ആലിയ പറയുന്നത്.

മകൾക്കായി മലയാളം പാട്ട് പഠിച്ചിരിക്കുകയാണ് ഇപ്പോൾ താരദമ്പതികൾ. താരദമ്പതികളുടെ മകളെ പരിചരിക്കുന്നത് മലയാളിയായ ആയയാണ്. കപിൽ ശർമ അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോ-സീസൺ 2 ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.

“റാഹയെ ഉറക്കാനായി അവളുടെ ആയ സ്ഥിരം ഉണ്ണീ വാവാവോ എന്ന പാട്ടാണ് പാടിക്കൊടുക്കാറുള്ളത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് റാഹ പറയും മാമ വാവോ, പാപ്പാ വാവോ എന്ന്. അവൾക്ക് ഉറക്കം വരുന്നു എന്നുള്ളതിൻ്റെ സൂചനയാണത്. ഇപ്പോൾ ഞാനും രൺബീറും അവൾക്കുവേണ്ടി ആ പാട്ട് പഠിച്ചു.” എന്നാണ് ആലിയ പറഞ്ഞത്.

1991-ൽ റിലീസ് ചെയ്‌ത സാന്ത്വനം എന്ന സിബി മലയിൽ ചിത്രത്തിലേതാണ് ഈ താരാട്ടു പാട്ട്. കെ.എസ്. ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തിന് മോഹൻ സിത്താരയാണ് സംഗീതം നൽകിയത്. കൈതപ്രം ആയിരുന്നു ​ഗാനത്തിന്റെ വരികൾ എഴുതിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...