ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങി ആലിയാ ഭട്ടും രൺബീർ കപൂറും

Date:

Share post:

ബോളിവുഡ് താര ദമ്പതികൾ ആലിയാ ഭട്ടിനും റൺബീർ കപൂറിനും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ആലിയാ ഭട്ട് തന്നെയാണ് തങ്ങൾ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ കുഞ്ഞ്… ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ സ്‌കാൻ ചെയ്യുന്നതിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റൺബീർ കപൂർ തൊട്ടടുത്തിരിക്കുന്നതും ചിത്രത്തിൽ കാണാം. കമന്റ്‌ സെക്ഷൻ താരങ്ങളും ആരാധകരുമെല്ലാം ആശംസകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്.

ഏപ്രിൽ 14നായിരുന്നു രൺബീർ കപൂറും ആലിയ ഭട്ടും 5 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ വെച്ചായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖരെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബ്രഹ്മാസ്ത്ര ആണ് ഇരുവരുടേയും ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആര്യൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ഞിന്റെ വരവോടെ സിനിമയിൽ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം വീണ്ടും സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...