ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ആഗോള അംബാസഡറായി ആലിയ ഭട്ട്. കഴിഞ്ഞ ദിവസമാണ് താരത്തെ ആഗോള അംബാസഡറായി പ്രഖ്യാപിച്ചത്.
ലോക ശ്രദ്ധ നേടിയ ഫാഷൻ ഇവന്റായ മെറ്റ് ഗാലയിലെ ആലിയയുടെ അരങ്ങേറ്റത്തിന് ശേഷമാണ് പുതിയ നേട്ടം കൂടി താരത്തിന് ലഭിക്കുന്നത്. സിയോളിൽ നടക്കാനിരിക്കുന്ന ഗുച്ചിയുടെ ‘ക്രൂയിസ് 2024’ പരിപാടിയായിരിക്കും നടിയുടെ ആദ്യ ഷോ.
ഗൂച്ചിയിലെ ഗ്ലോബൽ അംബാസഡർമാരായ ഡക്കോട്ട ജോൺസൺ, കെപോപ്പ് ഗ്രൂപ്പിലെ ന്യൂ ജീൻസ്, ഹാരി സ്റ്റൈൽസിലെ ഹാനി എന്നിവരോടൊപ്പമാണ് ആലിയയും അണിചേർന്നിരിക്കുന്നത്.