‘സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷം, പക്ഷേ ആ എഴുത്ത് എന്റേതല്ല’; വൈറലായ കുറിപ്പിനേക്കുറിച്ച് ബൈജു

Date:

Share post:

തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയവും മന്ത്രിസ്ഥാനവുമാണ് ഇപ്പോൾ ചർച്ചാവിഷയം. ഇതിനിടെ സുരേഷ് ​ഗോപിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ച് നടൻ ബൈജു സന്തോഷ് എഴുതിയതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കുറിപ്പിനേക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ബൈജു. താനല്ല ആ കുറിപ്പ് എഴുതിയതെന്നും താൻ എഴുതിയതെന്ന വിധത്തിൽ ആരും അത് പ്രചരിപ്പിക്കരുതെന്നുമാണ് ബൈജു പറഞ്ഞത്. സ്വപ്നാടനം നടത്തുന്നതുപോലെയാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാൽ താൻ സ്വപ്നം കാണാറില്ലെന്നും ബൈജു കൂട്ടിച്ചേർത്തു.

“ഞാൻ എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെപ്പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ആളുകൾ പ്രചരിപ്പിക്കുന്നത്. ആ പോസ്‌റ്റുമായി എനിക്കൊരു ബന്ധവുമില്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല, ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ് അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആ പോസ്റ്റ് കണ്ടാൽ സ്വപ്നം കാണുന്നതുപോലെ ആണ് എഴുതിയിരിക്കുന്നത് ‘അമ്മയുടെ ഓഫീസിലേക്ക് നടന്നു കയറുന്ന നിമിഷം’ എന്നൊക്കെ. ആരോ ഫാൻ്റസി ലോകത്ത് ഇരുന്നു എഴുതിയതുപോലെ ഉണ്ട്.

ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ വിജയം ബിജെപി എന്ന പാർട്ടിയുടെ വിജയമല്ല, അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അല്ലെങ്കിൽ ബിജെപിയുടെ സ്ഥാനാർത്ഥികൾ എല്ലാം വിജയിക്കണ്ടേ. അത് സുരേഷ് ഗോപി എന്ന വ്യക്‌തിക്ക് കിട്ടിയ വിജയമാണ്. അദ്ദേഹം വിജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഇനി ആ മണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യും ഒരു സംശയവുമില്ല. എന്നുകരുതി സ്വപ്നാടനം നടത്തുന്നതുപോലെ ഉള്ള ആ കുറിപ്പ് ഞാൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുത്. ഞാൻ സ്വപ്നം കാണാറില്ല“ എന്നാണ് ബൈജു പറഞ്ഞത്.

അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം. “എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്…ആ കൊടി വച്ചകാറിൽ, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം… ‘അമ്മ’യുടെ ഓഫീസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം… മുന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശീലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടെ തിരശീലയിൽ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങൾ കൈവിടാതേ കാത്തത് എങ്ങനെയെന്ന് അവരുടെ മുഖത്തൂന്ന് വായിച്ചെടുക്കണം.

പത്ത് മുപ്പത് വർഷമായി സിനിമ മേഖലയിൽ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവുന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളിൽ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ, തമ്പുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടെ സഹപ്രവർത്തകനോടുള്ള കരുതൽ അഭിനയങ്ങൾ സിനിമസ്കോപ്പിൽ 8kയിൽ തന്നെ കാണണം.”

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...