നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് പേജ് ഈയിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ചാനലും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ. സ്വാസിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സ്വാസികയുടെ വാക്കുകൾ
എന്റെ യൂട്യൂബ് ചാനൽ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ഒരുപാട് വൈകും. പഴയ ചാനലിൽ പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യരുത്. പഴയ വീഡിയോസും ആരും കാണരുത്. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങൾ ഒക്കെയും ഇനി മുതൽ മറ്റൊരു ചാനൽ വഴിയായിരിക്കും ഉണ്ടാകുക. ഇപ്പോൾ ആന്റമാൻ നിക്കോബാർ ഐലന്റിലേക്ക് ഞങ്ങൾ ഒരുമിച്ചൊരു യാത്ര പോകുകയാണ്. ആ വിശേഷങ്ങൾ പങ്കിടുമെന്നും സ്വാസികയും പ്രേമും പുത്തൻ വീഡിയോയിലൂടെ പറഞ്ഞു.
എന്നാൽ ഇതിലൂടെ ലക്ഷങ്ങളുടെ വരുമാനത്തിന് അല്ലെ നഷ്ടം സംഭവിക്കുന്നത്. എത്രയും വേഗം അത് തിരികെ പിടിക്കാൻ കഴിയട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ.