ചലച്ചിത്ര നടി സ്വാസിക വിജയും സീരിയൽ താരം പ്രേം ജേക്കബും വിവാഹിതയായി. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ എന്ന ക്യാപ്ഷനോടെയാണ് നടി വിവാഹ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ബീച്ച് വെഡിങ് ഫോട്ടോ പുറത്ത് വന്ന് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും സെലിബ്രിറ്റികളും ആരാധകരും ഇരുവര്‍ക്കും വിവാഹ മംഗള ആശംസകള്‍ അറിയിച്ച് കമന്റ് ബോക്സില്‍ എത്തുന്നുണ്ട്. വിവാഹത്തിന് നിരവധി സിനിമാ സീരിയൽ താരങ്ങളും പങ്കെടുത്തു.
വിവാഹം സംബന്ധിച്ച് സ്വാസിക ഒരു ടെലിവിഷൻ ചാനലില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ‘മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താൻ ആണെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗം ചിറ്ഗ്രീകരിക്കുന്നതിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സാസ്വിക ചോദിച്ചത്. പിന്നീട് പ്രേമും തന്റെ ഇഷ്ടം സ്വാസികയെ അറിയിച്ചു.