ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി സുജ കാർത്തിക. നായകന്മാരുടെ സഹോദരിയായും സഹതാരമായുമെല്ലാം സുജ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ പ്രായം പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
തന്റെ പിറന്നാൾ ദിനത്തിലെടുത്ത ചിത്രങ്ങൾ സുജ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സുജയുടെ 39-ാം പിറന്നാളിൻ്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമത്തിൽ ചർച്ചയാകുന്നത്. 39 എന്ന് കൈവിരലുകളിലൂടെ താരം കാണിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം.
പ്രായം കൂടുംതോറും നടി കൂടുതൽ ചെറുപ്പമായി വരികയാണെന്നും എന്താണ് അതിന്റെ രഹസ്യമെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ചിലർ സുജയ്ക്ക് 40 വയസായോ എന്നും ചോദിച്ചിരുന്നു. ഇതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയാണ്. “എന്നെ ഓർത്തതിന് നന്ദി. പിറന്നാൾ ദിനത്തിൽ മറക്കാതെ എനിക്ക് ആശംസ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിനം സ്പെഷ്യലാക്കി മാറ്റിയത് ഭർത്താവാണ്. എനിക്ക് 40 വയസ് ആയോ എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളിലുണ്ട്. അവസാനത്തെ ചിത്രങ്ങൾ നോക്കിയാൽ അത് മനസിലാകും” എന്നാണ് സുജ കാർത്തിക പറഞ്ഞത്.
പഠനത്തിന് പ്രാധാന്യം നൽകിയ സുജ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. തുടർന്ന് വിവാഹശേഷം വിദേശത്തേക്ക് പറക്കുകയും ചെയ്തു. 2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. പിന്നീട് 24-ഓളം ചിത്രങ്ങളിൽ താരം വേഷമിട്ടു. 2013-ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് ആണ് അവസാന ചിത്രം. 2010 ജനുവരി 31-നാണ് താരം വിവാഹിതയായത്. മെർച്ചൻ്റ് നേവി ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണ് ഭർത്താവ്.