‘എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ പ്ലാസ്റ്റിക് ഉണ്ടാകില്ല’; പ്ലാസ്റ്റിക് സർജറിയേക്കുറിച്ച് നയൻതാര

Date:

Share post:

താൻ സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്‌റ്റിക് സർജറി നടത്തിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി നയൻതാര. മുഖത്തോ ശരീരത്തിലോ യാതൊരുവിധത്തിലുള്ള പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടില്ലെന്നാണ് താരം തുറന്നടിച്ചത്. തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ലെന്നാണ് നയൻസ് തുറന്നുപറഞ്ഞത്.

ഡയറ്റും പുരികത്തിന്റെ ആകൃതിയിൽ വരുത്തുന്ന മാറ്റങ്ങളുമാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്നുംവ്യ. ഇത് പ്ലാസ്റ്റിക് സർജറിയാണെന്ന് ജനം കരുതുന്നതാണെന്നുമാണ് താരം വ്യക്തമാക്കുന്നത്. നയൻതാര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. “എൻ്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ എനിക്കിഷ്ടമാണ്. ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും അത് ചെയ്യാറുണ്ട്. അതിനു പൂർണത നൽകാൻ ഞാൻ ഒരുപാടു സമയം ചെലവഴിക്കും. ഈ കാലയളവിൽ എൻ്റെ പുരികത്തിന്റെ ആകൃതിയിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കും എന്റെ മുഖം മാറിയെന്നും മാറ്റങ്ങൾ വരുത്തിയെന്നും പലരും കരുതുന്നത്.

ഞാൻ എന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട്. അത് വാസ്തവമല്ല. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് എൻ്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. എന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്” എന്നാണ് നയൻതാര പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...