നടി മീര വാസുദേവ് വിവാഹിതയായി; വരൻ സിനിമാ–ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കം

Date:

Share post:

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ-ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. പാലക്കാട് സ്വദേശിയാണ് വിപിൻ. മീര തന്നെയാണ് വിവാഹ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്.

കൊയമ്പത്തൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അന്യഭാഷാ നടിയായ മീര കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. ഈ സീരിയലിന്റെ ക്യാമറാമാനാണ് വിപിൻ. കൂടാതെ നിരവധി സീരിയലുകളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുണ്ട്. ബ്ലസി സംവിധാനം ചെയ്‌ത തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

“ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരാണ്. ഞാനും, വിപിനും 21/04/2024-ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി. ഞങ്ങൾ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി റജിസ്‌റ്റർ ചെയ്‌തു. ഞാൻ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ, പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2,3 അടുത്ത സുഹൃത്തുക്കളും മാത്രമേ ഞങ്ങൾ പങ്കെടുത്തിരുന്നുള്ളൂ. എൻ്റെ പ്രൊഫഷനൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് മീര വിവാഹത്തേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...