മകൾ ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി ഭാമ. മകളുടെ നാലാം പിറന്നാളാണ് താരം ആഘോഷമാക്കി മാറ്റിയത്. കൈയിൽ ഒരു ബൊക്കയുമായി മകളെ മാറോട് ചേർത്തുപിടിച്ചുക്കൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് ഭാമ പിറന്നാൾ ആശംസ നേർന്നത്.
സ്നേഹത്തോടെ സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. അതോടൊപ്പം എന്റെ ബാറ്റ്മാന് നാല് വയസെന്ന കുറിപ്പോടെ ബാറ്റ്മാന്റെ വേഷത്തിൽ നിൽക്കുന്ന മകളുടെ ചിത്രം സ്റ്റോറിയായും താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സിനിമാ താരങ്ങളായ ശിവദ, ശ്വേത മേനോൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധിപേരാണ് ആശംസകൾ നേർന്നത്.
കഴിഞ്ഞ മെയിലാണ് താരം താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ലോഹിതദാസ് സംവിധാനം ചെയ്‌ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 50 ഓളം സിനിമകളിൽ താരം വേഷമിട്ടു.