‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്; ധനം വാങ്ങി അവർ ജീവനെടുപ്പിക്കും’; വികാരനിർഭരയായി നടി ഭാമ

Date:

Share post:

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് നടി ഭാമ. താരവുമായി ബന്ധപ്പെട്ട വാർത്തകൾ ആരാധകർ ഇരുകയ്യുനീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയ താരം വിവാഹത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നുണ്ട്.

“വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്‌ഥലത്തു നിന്നും എത്രയും വേഗം…” എന്ന് എഴുതി വരി മുഴുമിപ്പിക്കാതെയാണ് ഭാമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അധികം വൈകാതെ താരത്തിന്റെ കുറിപ്പ് വൈറലാകുകയും ചെയ്തു. ഇതോടെ ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികളുണ്ടെന്ന് വിലയിരുത്തലിലാണ് ആരാധകർ. മുമ്പൊരിക്കൽ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു. ഇപ്പോൾ പുതിയ കുറിപ്പ് കൂടി എത്തിയതോടെ ആരാധകരുടെ സംശയം കൂടിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...