നടൻ വിജയ് യുടെ മകൻ ജെയ്സൺ സഞ്ജയ് സിനിമയിലേക്ക്. നടി ദേവയാനിയുടെ മകൾ ഇനിയയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 1999 ൽ പുറത്ത് ഇറങ്ങിയ നീ വരുവായന എന്ന ചിത്രത്തിന്റെ സ്വീക്വലാണെന്നാണ് വിവരം. ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരനാണ് ഈ ചിത്രം സംവിധാനം ചെയ്യുക എന്നും സൂചനകളുണ്ട്. ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. അജിത് അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു.
അതേസമയം നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്നെ മകന്റെ സിനിമ താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തെന്നിന്ത്യയിലെ നിരവധി സംവിധായകർ സഞ്ജയെ സമീപിച്ചിരുന്നെങ്കിലും മകൻ ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു വിജയ് പറഞ്ഞത്.