‘മനോഹരവും പുരോഗമനപരവുമായ ചിത്രം’; ‘കാതൽ’ സിനിമയെ പ്രശംസിച്ച് നടൻ സൂര്യ

Date:

Share post:

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ ‘കാതൽ ദ് കോർ’ സിനിമയെ പ്രശംസിച്ച് നടൻ സൂര്യ. മനോഹരവും പുരോഗമനപരവുമായ ചിത്രമാണ് കാതൽ എന്നാണ് സൂര്യ പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചത്.

‘സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നത്. എത്ര പുരോഗമനപരമായ സിനിമയാണിത്. എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനം. നല്ല സിനിമയിലൂടെ പ്രചോദനമാകുന്ന മമ്മൂട്ടി സാറിനോട് സ്നേഹം മാത്രം, നിശബ്‌ദമായ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതാക്കിയ ജിയോ ബേബിക്ക്, ഈ ലോകം എന്താണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്ന ആദർശ് സുകുമാരനും പോൾസൺ സ്‌കറിയക്കും, അവസാനമായി സ്നേഹം എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എൻ്റെ ജ്യോതികയ്ക്ക്.. ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ’ എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ നവംബർ 23-നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. മമ്മൂട്ടി, ജ്യോതിക എന്നിവർക്കൊപ്പം ലാലു അലക്സ്, ആർ.എസ്. പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. കൂടാതെ മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...