നജീബ് എന്ന മലയാളി പ്രവാസി മൂന്ന് വർഷക്കാലം സൗദിയിൽ അനുഭവിച്ച ദുരിത ജീവിതത്തെ ആധാരമാക്കി ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. 2008 ഇൽ പുറത്തിറങ്ങിയ നോവലിന്റെ ദൃശ്യവിഷ്കാരം ഇതാ വെള്ളിത്തിരയിൽ എത്തിയിരിക്കുന്നു. 16 വർഷം നീണ്ട സംവിധായകൻ ബ്ലെസ്സിയുടെ കഠിന പ്രയത്നത്തിന് ഫലം ഉണ്ടായിരിക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. ഓസ്കാറിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രേക്ഷകരെ ഒന്നടങ്കം പറയുന്നു.
പൃഥ്വിരാജ്- ബ്ലെസി ചിത്രമായ ആടുജീവിതത്തെ പ്രശംസിച്ചുകൊണ്ട് നടനും സംവിധായകനുമായ മാധവൻ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. അവിശ്വസനീയം എന്നാണ് മാധവൻ എക്സിൽ കുറിച്ചത്. ‘എന്തൊരു അവിശ്വസനീയമായ സിനിമ, എന്റെ പ്രിയ സഹോദര ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതിൽ ഒരുപാട് നന്ദി’- മാധവൻ എക്സിൽ കുറിച്ചു. മാധവന്റെ പ്രശംസയ്ക്ക് പൃഥ്വിരാജും നന്ദി അറിയിച്ചിട്ടുണ്ട്.
മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അമല പോളാണ് നായിക കഥാപാത്രമായ സൈനുവിനെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും എത്തിയിട്ടുണ്ട്. 2008-ൽ ചർച്ച തുടങ്ങിയ ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം 2018-ലാണ് ആരംഭിച്ചത്. 2023 ജൂലൈ 14-നാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി . ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.