15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാനൊരുങ്ങി നടൻ ജയം രവി; വൈറലായി താരത്തിന്റെ പോസ്റ്റ്

Date:

Share post:

15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി നടൻ ജയം രവി. താനും ഭാര്യ ആരതിയും വേർപിരിയാൻ തീരുമാനിച്ചതായാണ് താരം തന്നെയാണ് വ്യക്തമാക്കിയത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജയം രവി ആരാധകരെ വിവാഹമോചന വാർത്ത ഔദ്യോഗികമായി അറിയിച്ചത്.

ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നും താരം കൂട്ടിച്ചേർത്തു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഏറെ നാളായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു.

“ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായതല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണിത്.

ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യവിഷയമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്’ എന്നാണ് താരം എക്സിൽ കുറിച്ചത്.

നേരത്തെ ജയം രവിക്കൊപ്പമുള്ള ചിത്രങ്ങൾ ആരതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2009-ലാണ് നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...