‘മദ്യപിച്ചിരുന്നില്ല, ടയര്‍ പൊട്ടിയാണ് അപകടം’; വിശദീകരണവുമായി ബൈജു

Date:

Share post:

അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ വിശദീകരണവുമായി നടൻ ബൈജു സന്തോഷ്. സംഭവത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിക്കുന്നതായാണ് ബൈജു വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു ക്ഷമ ചോദിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.

“ഞായറാഴ്‌ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരക്കുകയുണ്ടായി. ഇതിന്റെ യഥാർത്ഥ വശം എന്തെന്ന് അറിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാർ ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്നു. ഒരു 65 കി.മീ. സ്പീഡ് ഉണ്ടാകും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പദ്ധതി.

പക്ഷേ വെള്ളയമ്പലത്തിൽ എത്തിയപ്പോൾ തന്നെ കാറിന്റെ ടയർ പഞ്ചറായി. ഇതോടെ വണ്ടിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‌കൂട്ടറുകാരനെ തട്ടാൻ കാരണം. അപ്പോൾ തന്നെ വണ്ടിയിൽ നിന്നിറങ്ങി ആ ചെറുപ്പക്കാരനെ എഴുന്നേൽപ്പിച്ചിരുത്തി. ആശുപത്രിയിൽ പോകണമോയെന്ന് ചോദിക്കുകയും ചെയ്തു‌. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു. മാത്രമല്ല ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. ഇന്നലെ അയാൾക്ക് പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അയാൾ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാർ ആരും സഹായിച്ചിട്ടുമില്ല. അവർ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ കേസ് എടുത്തിട്ടുണ്ട്. ഞാൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ എന്തായാലും അങ്ങനെ ഒക്കെ വരും പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ് അത്തരം വാർത്തകൾ.

ഒരു ചാനലുകാരൻ്റെ അടുത്ത് ഞാൻ ചൂടാകുന്ന വീഡിയോയും നിങ്ങൾ കണ്ടുകാണും. ഹോസ്‌പിറ്റലിൽ പോയി തിരിച്ചുവന്ന ശേഷം വണ്ടി പൊലീസ് സ്‌റ്റേഷനിൽ ഇടണമായിരുന്നു. ടയർ പൊട്ടിയതുകാരണം അത് മാറ്റി ഇടണം. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ കുറച്ച് ദൂരെ നിന്ന് ഒരാൾ വീഡിയോ എടുക്കുന്നു. അപ്പോഴാണ് ഞാൻ ചുടായത്. അത് ചാനലുകാർ ആണെന്ന് ആ ഇരുട്ടത്ത് എനിക്ക് മനസിലായില്ല. വഴിയേ പോകുന്ന ആരോ എടുക്കുന്നതാണെന്നു വിചാരിച്ചാണ് ചൂടായത്. നിയമങ്ങൾ എല്ലാവരെയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്, അല്ലാതെ എനിക്ക് കൊമ്പൊന്നുമില്ല.

ഒരു പെൺകുട്ടി എനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാർത്തകൾ ഉണ്ടായി. എന്നാൽ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. യുകെയിൽ നിന്ന് വന്ന സുഹൃത്തുമുണ്ടായിരുന്നു. എന്റെ ഭാഗത്തു നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു. എന്നെ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ബൈജു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...