ബോക്സോഫീസിൽ ഫഫ സ്റ്റാറായി; അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടിയിലേയ്ക്ക് കുതിച്ച് ‘ആവേശം’

Date:

Share post:

പ്രേക്ഷകർക്കിടയിൽ തരം​ഗമായി ഫഹദ് ഫാസിലിൻ്റെ ‘ആവേശം’. മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രം അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ചിത്രത്തിൻ്റെ ആഗോള കലക്ഷൻ 48 കോടിയാണെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

തുടർച്ചയായി അഞ്ച് ദിവസവും മൂന്ന് കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ദിവസം കേരളത്തിൽ നിന്നും ആവേശം 3.5 കോടി നേടിയപ്പോൾ ആഗോള കലക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കലക്‌ഷൻ പത്ത് കോടിയാണ്. ഞായറാഴ്ച കേരളത്തിൽ നിന്നും 4 കോടിക്കടുത്ത് കലക്‌ഷനാണ് ലഭിച്ചത്. അന്ന് ആഗോള കലക്‌ഷൻ 11 കോടിയുമായിരുന്നു.

ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ 50 കോടി ചിത്രം. ഇതേ നിലയിൽ തുടർന്നാൽ ഫഹദിന്റെ ആദ്യ 100 കോടി ചിത്രമായി ആവേശം മാറുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ പുതിയ ലുക്കാണ് ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...