നജീബിൻെറയും ബെന്യാമിന്റെയും പ്രവാസ ജീവിതത്തിന് സാക്ഷ്യം വഹിച്ച ബഹ്റൈനിൽ ‘ആടുജീവിതം’ പ്രദർശനം തുടങ്ങി. നേരത്തെ വിലക്കുണ്ടായിരുന്ന ഖത്തറിലും ചിത്രത്തിന്റെ പ്രദർശനം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഖത്തറിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് ഖത്തറിൽ വിലക്കുണ്ടായേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. എങ്കിലും പിന്നീട് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎയില്‍ മാത്രമാണ് ആടുജീവിതത്തിന്റെ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നത്.
മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലേക്കും ജീവിതത്തിലേക്കും തിരികെയെത്തിയ നജീബ് ബഹ്റൈനിലാണ് അടുത്ത ജോലി ചെയ്തത്. ആടുമേയ്ക്കലില്‍ നിന്ന് പാട്ട പെറുക്കല്‍ തൊഴിലിലേക്കെത്തിയ നജീബിനെ സംബന്ധിച്ചിടത്തോളം സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു ബഹ്റൈനിലെ പ്രവാസ ജീവിതം. നജീബ് മാത്രമല്ല, ആടുജീവിതത്തെ ലോകത്തെ അറിയിച്ച ബെന്യാമിനും ബഹ്റൈനിലെ മുന്‍ പ്രവാസിയാണ്.
ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.- സിനികോ: അൽ ഖോർ മാൾ, സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്, സിനികോ ഗ്രാൻഡ് സിറ്റി സെന്റർ, സിനികോ വില്ലേജിയോ സിനിമ, ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ, മാൾ സിനിമ, റോയൽ പ്ലാസ സിനിമ, നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ, നോവോ സിനിമാസ്: സൂഖ് വാഖിഫ്, നോവോ സിനിമാസ്: തവാർ മാൾ, തുമാമ മാൾ : ദോഹ ഖത്തർ, നോവോ സിനിമാസ്: ദി പേൾ, നോവോ സിനിമാസ്: 01 മാൾ, നോവോ സിനിമാസ്: മുഷരിബ്, നോവോ വെൻഡോം സിനിമാസ്, വോക്സ് സിനിമാസ്: ദോഹ ഫെസ്റ്റിവൽ സിറ്റി, വോക്സ് സിനിമാസ്: ദോഹ ഒയാസിസ്, കത്താറ സിനിമ, ടാബ് സിനിമാസ്: ലഗൂണ മാൾ.