തൊണ്ണൂറ്റിയഞ്ചാം ഓസ്‍കര്‍ അവാര്‍ഡ്സ് ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഇടംപിടിച്ചു. ആർആർആർ, ദ കാശ്മീർ ഫയൽസ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, ഛെല്ലോ ഷോ എന്നിവയാണ് 5 ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കും.
ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് മത്സരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2022ൽ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റം വരുത്തി പ്രദര്‍ശനത്തിന് എത്തിയിരുന്നു.
കശ്മീർ ഫയൽസ് രാജ്യമൊട്ടാകെ ചർച്ചയായെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ സ്വീകാര്യത കുറവായിരുന്നു. ഗംഗുഭായിയാണ് ആലിയ ഭട്ട് അടുത്ത കാലത്ത് ചെയ്ത ശക്തമായ കഥാപാത്രം. ആർആർആർ എന്ന രാജമൌലി മാജിക് പാൻ ഇന്ത്യൻ പെരുമ വിളിച്ചോതി വൻ വിജയമായിരുന്നു.
The Kashmir Files, Kantara, RRR, Gangubai Kathiawadi and Chhello Show (Last Film Show) qualify to be eligible for nomination to the #Oscars2023.
(Pics – Academy Awards website) pic.twitter.com/H1h3ISRstq
— ANI (@ANI) January 10, 2023