‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Uncategorized

spot_img

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും...

പാലക്കാട് തിരഞ്ഞെടുപ്പ് ആവേശമില്ല; പോളിങ് മന്ദ​ഗതിയിൽ

പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദ​ഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണി വരെയുള്ള കണക്കിൽ 2021-ലെ...

ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നി നീങ്ങി കടലിൽ പതിച്ചു

അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത‌ വാഹനം വാർഫിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിച്ചത്. വാഹനം പാർക്ക്...

ദാരിദ്ര്യം ഇല്ലാതാക്കാൻ കൈകോർക്കാം; 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള...

വേനലവധി കഴിയുന്നു; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് റിപ്പോർട്ടുകൾ. വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നത് പരിഗണിച്ച് കൂടുതൽ യാത്രക്കാർക്ക് സൌകര്യമൊരുക്കുകയാണ് അധികൃതർ. അടുത്ത 13 ദിവസത്തിനിടയിൽ ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ്...

മൈക്രോ സോഫ്റ്റ് തകരാർ; മുന്നറിയിപ്പ് നൽകി യുഎഇ

മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാർ ആ​ഗോളതലത്തിൽ ഉപഭോക്താക്കളെ ബധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്‌ സ്ട്രൈക്ക് സോഫ്‌റ്റ്‌ വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരി​ഹരിക്കുന്നതുവരെ യാതെന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് നിർദേശം....
spot_img