‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

SPECIAL

spot_img

ഷാർജയിൽ അഭിമാനമാകുന്ന പയ്യന്നൂരെ മോഹൻകുമാർ

അറിവിൻ്റേയും അക്ഷരങ്ങളുടേയും മേളയായി ലോകം ആഘോഷിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സന്ദർശകത്തിരക്കും പ്രസാധക ബാഹുല്യവും പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മറ്റുമായി 42ആമത് മേള ജനകീയമായാണ് പൂർത്തിയാക്കിയത്. ലോകമെങ്ങുമുളള പുസ്തക പ്രേമികളും എഴുത്തുകാരും...

മൺചിരാതുകൾ മിഴിതുറക്കുന്ന ദീപാവലി

നേരമിരുട്ടിത്തുടങ്ങുന്നതോടെ മൺചിരാതുകളും വൈദ്യുതാലങ്കാരങ്ങളും മിഴി തുറക്കും. അന്ധകാരമെന്തെന്നറിയാത്ത വിധം എങ്ങും പ്രകാശം അലയടിച്ചുകൊണ്ടേയിരിക്കും. ഇടയ്ക്കിടെ മാനത്ത് വിരിയുന്ന പൂങ്കിരണങ്ങൾ, കൺമുന്നിൽ വർണം വാരിവിതറി കത്തിജ്വലിക്കുന്ന കമ്പിത്തിരികളും മത്താപ്പൂക്കളും. പരസ്പരം സന്തോഷവും ഓർമ്മകളും പങ്കിട്ട്...

ബുര്‍ജ് ഖലീഫയേക്കാൾ ഉയരെ ആലീഫിന്‍റെ സൗഹൃദം

ബുര്‍ജ് ഖലീഫയുടെ മുകളിലെത്തിയപ്പോൾ ആ‍ലിഫ് മുഹമ്മദ് പറഞ്ഞതിങ്ങനെ. സാധാരണ കട്ടിലില്‍ കയറാന്‍ വരെ പാടാണ്.. ഇന്ന് ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടത്തില്‍ മുകളില്‍ കയറാന്‍ ഭാഗ്യം ലഭിച്ചു.. ദുബായില്‍ എത്തിയതിന്‍റേയും ബുര്‍ജ് ഖലീഫയില്‍...
spot_img