‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

CRICKET KATHA

spot_img

യുഎഇയുടെ കരുത്ത് തെളിയിക്കാൻ വയനാട്ടുകാർ; ഏഷ്യാകപ്പിനുള്ള യുഎഇ ക്രിക്കറ്റ് ടീമില്‍ ഇടംനേടി 3 സഹോദരിമാര്‍

വയനാട്ടിൽ നിന്നുള്ള വനിത ക്രിക്കറ്റർമാരായ മിന്നു മണിക്കും സജനയ്ക്കും ശേഷം ലോകശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് മൂന്ന് സഹോദരിമാർ. ഇവർ എത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനല്ല, നേരെ മറിച്ച് യുഎഇയുടെ കരുത്ത് ലോകത്തെ അറിയിക്കാനാണ്...

ഇന്ത്യൻ ക്രിക്കറ്റിന്റെ വിപ്ലവ നായകൻ, ആരാധകരുടെ സ്വന്തം ‘ദാദ’

ഇന്ത്യൻ ക്രിക്കറ്റിൽ എടുത്തുകാട്ടാൻ ലോക കിരീടങ്ങളില്ല, വിലപ്പെട്ട നേട്ടങ്ങളില്ല. എങ്കിലും ഒരു പറ്റം ക്രിക്കറ്റ് ആരാധകർക്ക് അയാൾ ക്രിക്കറ്റിന്റെ വിപ്ലവ നായകനായിരുന്നു, ഓഫ് സൈഡിലെ ദൈവമായിരുന്നു. അതെ, ഇതിഹാസ താരം സൗരവ് ഗാംഗുലി,...

ഏകദിന ശൈലി മാറ്റിമറിച്ച ശ്രീലങ്കൻ വീര്യം

ക്രിക്കറ്റ് ലോകം കുഞ്ഞന്മാരെന്ന് മുദ്രകുത്തി പലകുറി അധിക്ഷേപിച്ചു. എന്നാൽ തട്ടകത്തിൽ പയറ്റിത്തെളിയാൻ തന്നെയായിരുന്നു ടീമിൻ്റെ തീരുമാനം. അതിനായി അതികഠിനമായി അധ്വാനിച്ചു. പലസ്വപ്നങ്ങളും നെയ്തുകൂട്ടി. ഒരിക്കൽ ​ലോകത്തെ അത്ഭുതപ്പെടുത്തി 1996-ൽ തങ്ങളുടെ സ്വപ്നമായ ക്രിക്കറ്റ്...

മാനം മുട്ടെ സിക്സർ; മനം കവരും വീരന്മാർ

കാണികൾക്കെന്നും ഹരമാണ് ക്രിക്കറ്റ്. വീഴുന്നവരും വാഴുന്നവരും ആരാധകരുമുൾപ്പെട്ട ഒരു അങ്കത്തിൻ്റെ നിറച്ചാർത്താണ് ക്രിക്കറ്റ് ലോകം സമ്മാനിക്കുന്നത്. ഇന്ത്യയിൽ സിനിമ കഴിഞ്ഞാൽ, ഒരുപക്ഷേ സിനിമയേക്കാൾ ഒരുപടി മുന്നിൽ പ്രായഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത വിനോദമാണ് ക്രിക്കറ്റ്....

ദൗർഭാ​ഗ്യങ്ങൾ വേട്ടയാടിയ ദക്ഷിണാഫ്രിക്ക

1999 ജൂൺ 17, ലോകകപ്പ് സെമി. ഇംഗ്ലണ്ടിലെ ബർമിങ്ഹാം സ്റ്റേഡിയത്തിൻ്റെ ​ഗ്യാലറിയിൽ എങ്ങും കാതടപ്പിക്കുന്ന ആരവങ്ങൾ മാത്രം. കാഴ്ചക്കാരായി ക്രിക്കറ്റ് മൈതാനം ഇതിനുമുമ്പ് അറിഞ്ഞിട്ടില്ലാത്ത പുരുഷാരം. കരുത്തരെന്ന് ലോകം തന്നെ മുദ്രകുത്തിയ ദക്ഷിണാഫ്രിക്കയും...
spot_img