‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...
ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതയാണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഗ്ലാമി ഗംഗ ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...
ഡീപ്‌ഫേക്ക് ചെയ്ത ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി അവയുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹ മാധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയം നൽകി കേന്ദ്രസർക്കാർ. ഉപയോക്തൃ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ 12 തരം ഉള്ളടക്കങ്ങൾ...
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റർ) പരസ്യ വരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉടമയും ലോക കോടീശ്വരനുമായ ഇലോൺ മസ്ക്. ഗസ്സയിലെ റെഡ് ക്രോസ്, റെഡ് ക്രസന്‍റ്...
ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ...
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ (എക്‌സ്) ഏറ്റെടുത്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക്. മാത്രമല്ല, എക്‌സില്‍ നടത്തിയ വിചിത്രമായ പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ...