‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർ കരുതിയിരുന്നോളൂ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയും ശിക്ഷ ലഭിക്കും. ഇതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ്...
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഒരു ഡാൻസ് വൈറലാകുകയാണ്. ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...എന്ന കിടിലൻ പാട്ടിന് കിടിലൻ സ്റ്റെപ്പുമായി എനർജറ്റിക്കായി കളിക്കുന്ന ഒരുഡാൻസുകാരി.
കണ്ടവർ കണ്ടവർ ഷെയർചെയ്തു. കിടിലൻ , പൊളി, സൂപ്പർ എന്നിങ്ങനെ കമന്റുകളും...
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ചെറുതോ വലുതോ ഏതുമാവട്ടെ, വീട് പണിയുന്നതിനായി ഒരുപാട് കഷ്ടപ്പാടുകളും സഹിക്കേണ്ടതായി വരും. ലോകത്ത് ഏത് കോണിൽ പോയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ കിട്ടുന്ന മനസുഖം വേറെ ഒരിടത്തുനിന്നും...
രണ്ട് മണിക്കൂറോളം ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയപ്പോൾ ജനങ്ങൾക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല. എന്നാൽ നഷ്ടം സംഭവിച്ചത് മുഴുവൻ മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗിനാണ്. വെറും ഒരു ദിവസം കൊണ്ട് 300 കോടിയോളം ഡോളറാണ്...
'നടൻ സിദ്ധാർഥ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്താൽ ഞാൻ പരീക്ഷയ്ക്ക് പഠിക്കാം '... ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയിരിക്കുന്ന റീൽസ് കണ്ടന്റ് ആണിത്. സമാനമായ രീതിയിൽ മറ്റ് ചലച്ചിത്ര...
വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും...