‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Gadget

spot_img

‘ഏതാണ് ആ ഫോൺ?’ ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാ സ്റ്റോറിയിലെ ഫോൺ തേടിയിറങ്ങി ദുബായ് 

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു മൊബൈൽ ഫോണിന്റെ പുറം ഭാഗമായിരുന്നു അത്. സ്റ്റോറി കണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇറങ്ങിയവർ നേരെ പോയത്...

ഫോൺ അബദ്ധത്തിൽ വെള്ളത്തിൽ വീണാൽ എന്തുചെയ്യണം? നിർദേശങ്ങളുമായി ആപ്പിൾ

പലരുടെയും മൊബൈൽ ഫോൺ വെള്ളത്തിൽ വീണിട്ടുണ്ടാകും അല്ലേ! ചില ഫോണുകൾ വെള്ളത്തിൽ വീണാൽ പിന്നെ ഉപയോ​ഗിക്കാനേ കൊള്ളില്ല. ചിലരുണ്ട് ഫോൺ ഒന്ന് വെള്ളത്തിൽ വീണാലോ നനവുണ്ടെങ്കിലോ നേരെ അരിക്കലത്തിൽ ഇടും. ഈർപ്പം പെട്ടെന്ന്...

സാംസങ് ഫോണിൽ നോൽപേ ആപ്പ് ഡൗൺലോഡ് ചെയ്യൂ: ദുബായ് മെട്രോ യാത്ര ആസ്വദിക്കൂ

സാംസങ് മൊബൈൽ ഫോണുകളുടെ ഉപയോക്താക്കൾക്ക് nolPay ആപ്പിൽ ഡിജിറ്റൽ നോൾ കാർഡ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് മെട്രോയിലോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗത മാർഗ്ഗത്തിലോ യാത്ര ചെയ്യാം.സാംസങ് സ്മാർട്ട് ഉപകരണങ്ങളിൽ ഡിജിറ്റൽ നോൾ കാർഡുകളുടെ ഉപയോഗം...

ഫോൺ രാത്രി മുഴുവൻ ചാർജിങ്ങിലിടാറുള്ളവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്ന് വായിക്കൂ!

സ്മാർട്ട്ഫോൺ ചാർജിങ്ങിനിട്ടതിന് ശേഷം ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ. രാത്രി മുഴുവൻ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് അത്രനല്ല ശീലമല്ല. ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായിത്തന്നെ ബാധിക്കും. എങ്ങനെയെന്നല്ലേ. നമ്മുടെ...

പുതിയ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

പുതിയ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് പുതിയ നെറ്റ്‌വര്‍ക്ക് ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. പുതിയതായി എത്തുന്ന സംവിധാനത്തില്‍...

ഇന്ത്യയിൽ 12,000 രൂപയിൽ കുറഞ്ഞ ചൈനീസ് ഫോണുകൾക്ക് വിലക്കില്ല

ഇന്ത്യയിൽ 12,000 രൂപയിൽ കുറഞ്ഞ ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ സംഭവനകൾ നൽകണമെന്നും അതിനാൽ വിദേശ കമ്പനികളെ ഒഴിവാക്കിലെന്നും മന്ത്രി രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. '12,000...
spot_img