‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സാങ്കേതിക തകരാറിനെ തുടർന്ന് 43,000 ചെറു എസ്‌യുവികൾ തിരിച്ചുവിളിച്ച് ഫോർഡ്. ഫ്യുവൽ ഇൻജക്ടറുകളിൽ നിന്ന് ഗ്യാസോലിൻ ചൂടുള്ള എഞ്ചിൻ പ്രതലങ്ങളിലേക്ക് ചോർന്ന് തീപിടുത്തത്തിനുള്ള സാധ്യത കാരണമാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ.
2022, 2023 മോഡൽ...
ദുബായിൽ 2026-ഓടെ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയം...
അതിനൂതന സവിശേഷതകളുമായി ടിവിഎസ് തങ്ങളുടെ പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു. ഇന്ന് വിപണിയിൽ പ്രീമിയം മോഡലുകൾ അന്വേഷിക്കുന്നവരെ ലക്ഷ്യമാക്കി ടിവിഎസ് മികച്ച പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചത്. 'എക്സ്' എന്ന് പേരിട്ടിരിക്കുന്ന...
അബുദാബി എമിറേറ്റിൽ വർധിച്ചുവരുന്ന തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ പ്രവർത്തനങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കാനും എമിറേറ്റിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ...
ഇന്ത്യൻ വാഹന വിപണിയിൽ എക്കാലത്തെയും മികച്ച നേട്ടം കരസ്ഥമാക്കി ടാറ്റ ടിയാഗോ. വിൽപനയിൽ അഞ്ച് ലക്ഷം പിന്നിട്ടിരിക്കുകയാണ് സുരക്ഷയിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഈ മിന്നും താരം. 15 മാസങ്ങൾ കൊണ്ട് ഒരു ലക്ഷം...