‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Apps

spot_img

കേരളത്തിന് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്സി സർവീസ്: കേരള സവാരി ചിങ്ങം ഒന്നു മുതൽ

കേരളത്തിന് സ്വന്തമായൊരു ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നു. കേരള സവാരി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ചിങ്ങം 1 മുതൽ തുടങ്ങും. ഓലയ്ക്കും ഊബറിനും പകരക്കാരൻ ആയാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ്...

തൊണ്ടി മുതലുകളുടെ ലേലം ഡിജിറ്റല്‍ ആപ്പുവ‍ഴി; പുതിയ പദ്ധതിയുമായി അബുദാബി നീതിന്യായ വകുപ്പ്

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് കോടതി കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ലേലം ചെയ്യലില്‍ മൊബൈല്‍ ആപ്പുവ‍ഴി പങ്കെടുക്കാം. ഇതിനായി പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ബ്രൗസ് ചെയ്യാനും ലേലത്തില്‍...

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ആരും കാണാതെ ഇറങ്ങി പോരണോ?

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ആരുമറിയാതെ ഇറങ്ങി പോകാനുള്ള ഫീച്ചർ വരുന്നു. നിലവിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും എക്സിറ്റ് ചെയ്താൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷൻ ലഭിക്കും. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ...

ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ നൽകാൻ സൊമാറ്റോ സിഇഒ

ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. നിക്ഷേപകരിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനവും സൊമാറ്റോ ഫ്യൂച്ചർ...
spot_img