‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൂര്യഗ്രഹണം ഏപ്രിൽ 8 ന് നടക്കാനിരിക്കെ, വിമാനങ്ങൾക്ക് സുരക്ഷാ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പ് നൽകി. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എയർമാൻമാരെ അറിയിക്കുക എന്നതാണ്...
22 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കപ്പലിലെ മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുഴയിൽ വീണ രണ്ട് പേരെ രക്ഷപ്പെടുത്തി. യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ...
ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ?. എങ്കിൽ ആ സ്വപ്നം യാഥാർത്ഥ്യമാകും. ഇനി ബ്രേക്ക് ഫാസ്റ്റോ ഡിന്നറോ എന്തുമാകട്ടേ ബഹിരാകാശത്തിരുന്നു കഴിക്കാം. ഈ അപൂർവ്വ അനുഭവം നൽകാൻ ഒരുങ്ങുന്നത് ആഡംബര ബഹിരാകാശ...
ദിർഹത്തിന്റെ മൂല്യം കുതിച്ചുയരുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തി വീഴുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ റുപ്പിയുടെ ഈ...
1952-ൽ ആറാമത്തെ വയസ്സിലാണ് അമേരിക്കക്കാരനായ പോൾ റിച്ചാർഡ് അലക്സാണ്ടറിന് പോളിയോ ബാധിച്ചത്. 950-കളുടെ തുടക്കത്തിൽ യുഎസിൽ ഒരു പ്രധാന പോളിയോ പൊട്ടിപ്പുറപ്പെട്ടപ്പോൾ അലക്സാണ്ടർ ഉൾപ്പെടെ ടെക്സാസിലെ ഡാളസിന് ചുറ്റുമുള്ള നൂറുകണക്കിന് കുട്ടികൾക്കാണ് അസുഖം...
ഗാസയിൽ ആകാശമാർഗം (എയർഡ്രോപിങ്) ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ആറു പേർക്ക് ദാരുണാന്ത്യം. എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ തലയിൽ വീണാണ് മരണം സംഭവിച്ചത്.
പാരച്യൂട്ട് നിവരാതിരുന്നതോടെ വിമാനത്തിൽ നിന്ന് എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ ശക്തിയോടെ ആളുകളുടെ...