World

spot_img

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്; ചെവിക്ക് പരുക്കേറ്റു, ദൃശ്യങ്ങൾ കാണാം

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്ന് മാറ്റി. പ്രദേശിക സമയം...

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, പടിയിറങ്ങാൻ ഋഷി സുനക്

ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് ലേബർ പാർട്ടി. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് ഇന്ന് തിരശീല വീണത്. ലേബർ പാർട്ടിയുടെ നേതാവ് കെയ്ർ സ്റ്റാർമറാണ് പ്രധാനമന്ത്രിയാകുക. ഇതോടെ പടിയിറങ്ങാനൊരുങ്ങുകയാണ് നിലവിലെ പ്രധാനമന്ത്രി...

അവധിക്കാലം ആഘോഷിക്കാൻ ഭാര്യയോടൊപ്പം വിമാനയാത്ര, ഒടുവിൽ സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ അകപ്പെട്ടപ്പോൾ ജെഫിന് ജീവൻ നഷ്ടമായി 

സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം ആകാശച്ചുഴിയിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് ബ്രിട്ടിഷുകാരനായ ജെഫ് കിച്ചൺ (73) എന്ന തിയറ്റർ ജീവനക്കാരനാണ്. ഇന്തൊനീഷ്യയിലെ ക്രൂയിസ് യാത്രയും തുടർന്ന് ഓസ്ട്രേലിയയിലെ അവധിക്കാലവും സ്വപ്നം കണ്ടുകൊണ്ട് ഭാര്യയോടൊപ്പം യാത്രചെയ്യുകയായിരുന്നു...

വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം: ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക്...

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും അപകടത്തിൽ മരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഇറാൻ...

തകരാർ കണ്ടെത്തിയത് 2 മണിക്കൂർ മുമ്പ്; ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

തകരാർ കണ്ടെത്തിയത് വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്. പിന്നാലെ ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴാണ് തകരാർ കണ്ടെത്തിയത്....
spot_img