‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ക്ഷീണിച്ച മുഖവും ഒട്ടിയ കവിളുകളുമായാണ് ചിത്രത്തിൽ സുനിതയുള്ളത്. ഇതോടെ സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരികയാണ്.
153 ദിവസമായി...
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എത്തിയത്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്.
267...
നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 18 ആയി ഉയർന്നു. പൈലറ്റ് ഒഴികെ എല്ലാവരും മരിച്ചതായാണ് സ്ഥിരീകരിച്ചു. ആകെ19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും ഇടിച്ച്...
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ് സ്ട്രൈക്ക് നിശ്ചലമായതോടെ ആഗോളതലത്തിൽ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇതോടെ ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. മൈക്രോസോഫ്റ്റ്...
അമേരിക്കയിൽ പ്രസിഡൻ്റുമാർക്കുനേരെ ഉണ്ടാകുന്ന വധശ്രമത്തിൻ്റെ കറുത്ത ചരിത്രം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ അതിക്രമം പട്ടികയിൽ അവസാനത്തേതാണ്. ഇതിനിടെ കൊലയാളികളുടെ തോക്കിന് മുന്നിൽ ജീവൻ നഷ്ടമായ പ്രസിഡൻ്റുമാരുടെ എണ്ണം നാല്....