‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തബലയിൽ മാസ്മരിക സംഗീതം തീർത്ത പ്രതിഭ.. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയ പ്രധാനി.. അതെ, പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ ഇനിയില്ല എന്ന് വിശ്വസിക്കാർ ആരാധകർക്കും സംഗീത ലോകത്തിനും സാധിക്കില്ല. സാക്കിർ...
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ് പ്രമുഖരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. രാകേഷ് സംവിധാനം ചെയ്ത...
കൊളുത്തിവിട്ട റോക്കറ്റിനെ തിരികെപ്പിടിക്കുന്ന സാങ്കേതിക വിദ്യ..ലോകത്ത് ആദ്യമായി ആ ലക്ഷ്യം
കൈവരിച്ചിരിക്കുകയാണ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ടീം.വിജയത്തിലെത്തിയത് സ്റ്റാർഷിപ്പിൻ്റെ അഞ്ചാം പരീക്ഷണം.
ആകാശത്തുനിന്ന് സൂപ്പർ ഹെവി ബൂസ്റ്റർ ടെക്സാസിലെ ലോഞ്ച്പാഡിലേക്ക് മടങ്ങിയെത്തിയപ്പോൾ
സ്‌പേസ് എക്‌സിൻ്റെ കൺട്രോൾ...
എളിമയുള്ള ജീവിതശൈലികൊണ്ട് ജനപ്രീതി നേടിയ ബിസിനസ് അതികായനാണ് രത്തൻ ടാറ്റ. കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നതിനേക്കാൾ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വ്യക്തി. ബിസിനസ്സിലെ മിടുക്കും, ദീർഘവീക്ഷണവും സഹാനുഭൂതി നിറഞ്ഞ പ്രവർത്തനങ്ങളുമാണ് രത്തൻ...
ആരാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. അത് മാറ്റാരുമല്ല ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ്. 2024 ഒക്ടോബറിൽ ബ്ലും ബെർഗ് ഏജൻസി പുറത്തുവിട്ട പട്ടികയിലാണ് മസ്ക് ഈ നേട്ടം നിലനിർത്തിയത്.
ഇലോൺ മസ്കിക് 256.2...
അനിശ്ചിതത്വവും ആകസ്കമികതയും നിറഞ്ഞതാണ് പ്രവാസികളുടെ ജീവിതം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ മെൽബണിൽനിന്നും നാട്ടിലേക്ക് തിരിച്ച ഇന്ത്യക്കാരി മൻപ്രീത് കൌറിൻ്റെ കഥ വെത്യസ്തമല്ല. നാലുവർഷത്തിന് ശേഷം മാതാപിതാക്കളെകാണാൻ നാട്ടിലേക്ക് തിരിച്ച യുവതി വിമാനത്തിനുളളിൽ കുഴഞ്ഞുവീണു...