‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Politics

spot_img

മേയർ- ഡ്രൈവർ തർക്കം, വാദങ്ങൾ പൊളിഞ്ഞു ; ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്. വാർത്ത ചാനലുകളിലെ അന്തി ചർച്ചയും കുറച്ചു നാളായി...

ആര്യ രാജേന്ദ്രനെതിരെയുള്ള കെഎസ്ആർടിസി ഡ്രൈവറുടെ പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ 

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും നേമം സ്വദേശിയും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുമായ എൽ.എച്ച്. യദുവും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും വർത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. യദു മേയറോട് മോശമായി...

മോശമായി പെരുമാറിയത് കെഎസ്ആർടിസി ഡ്രൈവർ, ആര്യ രാജേന്ദ്രനെതിരെ കേസെടുക്കില്ലെന്ന് പോലിസ് 

കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ ഉണ്ടായ വാക്ക് തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല. ബസ് ട്രിപ്പ് മുടക്കി എന്നായിരുന്നു ഡ്രൈവർ യദു നൽകിയ പരാതി. എന്നാൽ ഡ്രൈവർ മോശമായി പെരുമാറിയെന്നാണ്...

‘ഒടുവിൽ ഒപ്പ്’, ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഒടുവിൽ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. നേരത്തേ ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്ന് കാട്ടി...

ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്: ശ്രീനിവാസൻ

വോട്ടെടുപ്പ് ദിനത്തിൽ ജനാധിപത്യത്തെ വിമർശിച്ച് നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോടായി പല കാര്യങ്ങളും അദ്ദേഹം പറഞ്ഞത്. അടിസ്ഥാനപരമായി ഞാൻ ജനാധിപത്യത്തിന് എതിരാണെന്നാണ് അദ്ദേഹം പറയുന്നത്. ആരു ജയിച്ചാലും അവർ നമുക്ക്...

മുഖ്യമന്ത്രി കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി: ഇപി ജയരാജൻ- ബിജെപി വിവാദത്തിലും പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായിയിലെ...
spot_img