‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News

spot_img

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു മുബഷിർ. ഷാർജയിൽ ഡെലിവറി ബോയിയായി ജോലി...

ദുബായിൽ ഇനി മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർടിഎ

ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ്...

രണ്ട് മാസത്തിനകം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ

രണ്ട് മാസത്തിനുള്ളിൽ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ...

നടി മീന ഗണേഷ് അന്തരിച്ചു

പ്രശസ്‌ത നാടക, സിനിമ-സീരിയൽ നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട്...

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര മകൾ നന്ദനയുടെ പിറന്നാൾ...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. 'രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും...
spot_img