‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈ ഇരട്ടക്കുട്ടികൾ ആരാണെന്നല്ലെ ? ഭാവി ദുബായിയെ നയിക്കേണ്ട ഇളം തലമുറ. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിൻ റാഷിദ് അൽ മക്തൂം തന്‍റെ ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
ഇന്നലെ...
ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചു എന്നത് വ്യാജമെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് നൽകി. പത്ത് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമിതിയുടെ ശുപാർശ. തോക്കുകൾ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച...
ജൂലായ് 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി.
ഒറ്റത്തവണ ഉപയോഗിക്കുന്ന...
റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് രംഗത്ത്. ഇന്ത്യയിലും യുഎഇയിലുമായി താമസകേന്ദ്രങ്ങളും വാണിജ്യമന്ദിരങ്ങളും നിര്‍മ്മിക്കാന്‍ 50,000 ചതുരശ്ര മീറ്റര്‍ ഭൂമി ഏറ്റെടുത്തതായും ബിസിസി ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്...
അടിയന്തര പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിലുളള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയ് 22, 29 തീയതില്‍ ദുബായിലെയും ഷാർജയിലെയും നാല് ബിഎൽഎസ് ഇന്റർനാഷണൽ സർവീസ്...
എംഎ യൂസഫലിയും അബുദാബി രാജകുടുംബവും തമ്മിലുളള ബന്ധം മലയാളികൾക്ക് ആകെ അഭിമാനവും പ്രചോദനവും നല്‍കുന്നതാണ്. ഏറെക്കാലമായി നിലനില്‍ക്കുന്ന ആ ഊഷ്മള ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയുടെ പുതിയ രാഷ്ട്രപിതാവായ...