‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ പൂര്‍ണമായി വിശ്വസിക്കുന്നു. നടിയെ ആക്രമിച്ച...
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പോലീസ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ ജോർജിനെ എറണാകുളം എ ആർ ക്യാമ്പിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് പൊലീസ് എത്തിയതിനു ശേഷം അറസ്റ്റ്...
ഫുജൈറയിലും ഷാർജയിലെ കൽബയിലും എണ്ണ ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ബീച്ചുകൾ വീണ്ടും തുറന്നു. ബീച്ചുകൾ വൃത്തിയാക്കിയ ശേഷമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്ന് ഇരു എമിറേറ്റുകളിലേയും അധികൃതര്‍ അറിയിച്ചു.
ബീച്ചുകളെ ബാധിക്കുന്ന തരത്തില്‍ എണ്ണചോര്‍ച്ചയുണ്ടെന്ന്...
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികൾ ആവിഷ്കരിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിലെ തൊഴിലാളികളുടെ ജീവിത നിലവാരവും തൊഴില്‍ സ്ഥിരതയും...
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്ക് മുന്‍പായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശം നൽകി. കേസിൽ തുടരന്വേഷണത്തിന് ഇനിയും...
സൈബര്‍ സുരക്ഷാ നിയമങ്ങൾ കര്‍ശനമാക്കാനൊരുങ്ങി സൗദി. ദേശിയ സമ്പത് വ്യവസ്ഥയെ സംരക്ഷിക്കാനാണ് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതെന്ന് പബ്ളിക് പ്രോസിക്യൂഷന് വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങൾക്കെതിരേ പഴുതടച്ച സുരക്ഷ ഒരുക്കാനാണ് നീക്കം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക...