‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഇക്കൊല്ലത്തെ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയില്‍ സ്ഥലം നിര്‍ണ്ണയിക്കാനുളള നടപടികൾ ഹജ്ജ് ഉമ്ര മന്ത്രാലയം പൂര്‍ത്തിയാക്കി. അതേ സമയം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മിന അബാറാജ് ടവറില്‍ ഉൾപ്പെടെ...
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുളള നടപടികളുമായി എയര്‍ ഇന്ത്യ. 55 വയസ്സുകഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതുവഴി മൂവായിരം ജീവനക്കാരെയെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ നിഗമനം....
മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ അനുകൂല വിധി നേടി ഹോളിവുഡ് താരം ജോണി ഡെപ്പ്. ഡെപ്പിന് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണ് വിർജീനിയ കോടതിയുടെ ഉത്തരവ്. ഡെപ്പിനെതിരെ...
ഖത്തറില്‍ സംഘിടിപ്പിച്ചിരിക്കുന്ന ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈന്യവും. ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സും റോയൽ നേവിയുമാണ് ഖത്തറുമായി സഹകരിക്കുന്നത്. ബ്രീട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ നേവിയുടെ പിന്തുണയോടെ സമുദ്ര സുരക്ഷ,...
ഓഫീസുകളിലും അടച്ചിട്ട സ്ഥലങ്ങളിലും ഇ-സിഗരറ്റ് ഉപയോഗം വിലക്ക് യുഎഇ. പുകയില ഉല്‍പ്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന് കീഴില്‍ വരുന്നതാണ് ഇ-സിഗററ്റെന്നും ആരോഗ്യ മന്ത്രാലയം . ലോക പുകയില ദിനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
ഇ- സിഗററ്റുകളുെട...
മലയാള സിനിമയുമായുളള ബന്ധം ഒരിക്കല്‍കൂടി വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. തന്നെ അഭിനയം പഠിപ്പിച്ചതില്‍ മലയാള സിനിമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കമല്‍ഹാസന്‍റെ പ്രതികരണം. ലോകേഷ് കനകരാജും കമല്‍ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം വിക്രമിന്‍റെ പ്രമോഷന്‍റെ...