‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലുംസ്ബർഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിലും എട്ടാം സ്ഥാനത്തുണ്ട് മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യൺ...
മലപ്പുറത്തെ ആതവനാട്ടിൽ നിന്ന് മക്കയിലേക്ക് കാൽനടയായി യാത്ര തുടങ്ങി ശിഹാബുദ്ദീൻ. ഏതാണ്ട് 8600 കിലോമീറ്റർ ദൂരമുണ്ട് മക്കയിലെത്താൻ. വ്യാഴാഴ്ച സുബഹി നിസ്കാരത്തിന് ശേഷമാണ് യാത്ര തുടങ്ങിയത്. എട്ട് മാസം കൊണ്ട് സൗദിയിൽ...
യുപി ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ യുപിയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി. യുപിയില്‍ സംഘടിപ്പിച്ച നിക്ഷേപ സമ്മിറ്റിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതേസമയം രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തെയാണ് തനിക്ക് വേണ്ടതെന്ന് യുപിയില്‍...
ഒരുമാസത്തിനിടെ ആഗോള കുരങ്ങുപനി കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടുകൾ. മുപ്പതില്‍ അധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് , യൂറോപ്യന്‍ രാജ്യങ്ങൾക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും രോഗ...
ടിപിയുടെ രമക്കൊപ്പം പിടിയുടെ ഉമയും നിയമസഭയിലേക്ക് നടന്നുകയറുമ്പോൾ
തൃക്കാക്കരയിൽ ഫലം വരും മുൻപേ പുറത്തിറക്കിയ വിജയ ഗാനവും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിന്റെ പാരടിയായാണ്...
ശനിയാഴ്ച പുലർച്ചെ കുവൈത്തിൽ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകൾ. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കുവൈറ്റ് ഫയർഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കുവൈറ്റ് ഫയർഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
അതേ സമയം...