‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഗ്സൈല്‍ ബിച്ച് നവീകരിക്കാന്‍ തീരുമാനം. ഒമാന്‍ ടൂറിസ- പൈതൃക മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഒമ്രാന്‍ ഗ്രൂപ്പിന്‍റേയും ദോഫാര്‍ മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വിവിധ ഘട്ടങ്ങളിലായി ബിച്ചിന്‍റെ നവീകരണം...
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ഥാർ ജീപ്പിന് പുനർലേലത്തിൽ റെക്കോർഡ് തുക ലഭിച്ചു. പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ ആണ് 43 ലക്ഷം രൂപയ്ക്കു ഥാർ ലേലത്തിൽ വാങ്ങിയത്. 2021...
പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ അജ്‌മാൻ നിവാസികൾക്ക് പോലീസുമായി മെറ്റാവേർസിൽ സംവദിക്കാൻ അവസരം ഒരുക്കി യുഎഇ. ആളുകളെ വെർച്വൽ ആയി കാണാൻ സാധിക്കുന്നതിനാൽ പോലീസ് സ്റ്റേഷനിൽ എത്തേണ്ടതിന്റെ ആവശ്യം ഇല്ലാതെയായിരിക്കുന്നു.
കമ്മ്യൂണിറ്റിയിൽ...
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വിമാന സര്‍വ്വീസുകളൊരുക്കി സൗദി എയര്‍ലൈന്‍സ്. ഇതിനായി 14 വിമാനങ്ങളാണ് തയ്യാറാക്കിയിട്ടുളളത്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പാക്കാനും തീരുമാനം.
ഇതിന്റെ ഭാഗമായി പതിനഞ്ച് സ്റ്റേഷനുകളില്‍ നിന്ന് 268 അന്താരാഷ്ട്ര സര്‍വ്വീസുകളാണ്...
കഴിഞ്ഞ ദിവസം കുവൈറ്റില്‍ അനുഭവപ്പെട്ടത് ഒന്‍പത് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചനമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് സയന്‍റിഫിക് റിസേര്‍ച്ച് സെന്‍ററിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 90 വര്‍ഷത്തിനിടെ റിക്ടര്‍ സ്കെയിലില്‍ നാലിന് മുകളില്‍ തിവ്രത...
ബിജെപി നേതാവ നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയതിനെരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഖത്തറും , കുവൈറ്റും, ഒമാനും , ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍...